Type Here to Get Search Results !

Bottom Ad

ജില്ലയില്‍ നാല് പേര്‍ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്.(www.evisionnews.in)നിയമസഭാപൊതു തെരഞ്ഞെടുപ്പിന് വിജ്ഞാപനം ചെയ്ത ആദ്യ ദിനത്തില്‍ ജില്ലയില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ത്ഥിയായി എം രാജഗാപാലന്‍, കാസര്‍കോട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെ മനോഹരന്‍, മഞ്ചേശ്വരം മണ്ഡലത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ത്ഥിയായി സി എച്ച് കുഞ്ഞമ്പു, കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ഡമ്മി സ്ഥാനാര്‍ത്ഥിയായി കെ ആര്‍ ജയാനന്ദ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. 

തൃക്കരിപ്പൂര്‍ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) ഇ ജെ ഗ്രേസി മുമ്പാകെ രണ്ട് സെറ്റ് പത്രികകളാണ് എം രാജഗോപാലന്‍ സമര്‍പ്പിച്ചത്. കാസര്‍കോട് മണ്ഡലം വരണാധികാരി പ്ലാനിംഗ് ഓഫീസര്‍ പി ഷാജി മുമ്പാകെ കെ മനോഹരന്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. മഞ്ചേശ്വരം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി ജയന്‍ മുമ്പാകെ സി എച്ച് കുഞ്ഞമ്പു നാലും കെ ആര്‍ ജയാനന്ദ ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്. 

നിയമസഭാ തെരഞ്ഞെടുപ്പ് 2016 ന്റെ വിജ്ഞാപനം വെളളിയാഴ്ച രാവിലെ പുറപ്പെടുവിച്ചതോടെ നിയമസഭാമണ്ഡലങ്ങളിലെ വരണാധികാരികള്‍ കയ്യൊപ്പോടെ നോട്ടീസ് ബോര്‍ഡില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെയാണ് വരണാധികാരികള്‍ പത്രിക സ്വീകരിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad