Type Here to Get Search Results !

Bottom Ad

ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡിനെ വിവരമറിയിക്കാം

കാസര്‍കോട്.(www.evisionnews.in)നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനായി ജില്ലയില്‍ ഓരോ നിയോജക മണ്ഡലത്തിലും ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഉത്തരവായി. പൊതുസ്ഥലങ്ങളില്‍ എന്തെങ്കിലും പ്രചരണ സാമഗ്രികള്‍ ഉണ്ടെങ്കില്‍ ഈ വിവരം സംബന്ധിച്ച പരാതി ബന്ധപ്പെട്ട ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന് വിവരം അറിയിക്കണം. ആന്റി ഡിഫേയ്‌സ്‌മെന്റ് നോഡല്‍ ഓഫീസര്‍ കാസര്‍കോട് സ്‌പെഷല്‍ തഹസില്‍ദാര്‍ (എല്‍ എ) എന്‍ എച്ച് എ കെ രമേന്ദ്രന്‍ (9446170704), ജില്ലാതല സ്‌ക്വാഡിലെ ഗോപാലകൃഷ്ണന്‍ (9447471197), മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ രജ്ഞിത് (9946171353), കാസര്‍കോട് നിയോജക മണ്ഡലം ജി ആനന്ദ് (9446033574), ഉദുമ നിയോജക മണ്ഡലത്തില്‍ ടി കെ സുഭാഷ് കുമാര്‍ (9496114550), കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഫാബിനോസ് (9495295009), തൃക്കരിപ്പൂര്‍ പ്രതാപ് കുമാര്‍ (9447492861) എന്നിവരെ വിവരമറിയിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പരാതികള്‍ ഉണ്ടങ്കില്‍ കളക്ടറേറ്റിലെ ജനറല്‍ കണ്‍ട്രോള്‍ റൂമുമായി (04994 256294) ബന്ധപ്പെടാം.

Post a Comment

0 Comments

Top Post Ad

Below Post Ad