Type Here to Get Search Results !

Bottom Ad

തളങ്കര സ്വദേശി അബൂദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു


കാസര്‍കോട് (www.evisionnews.in): അബൂദാബിയിലുണ്ടായ വാഹനാപകടത്തില്‍ തളങ്കര സ്വദേശി മരിച്ചു. അബൂദാബിയില്‍ ദീനാര്‍ കാര്‍ ആക്സസറീസ് കടയിലെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തളങ്കര പടിഞ്ഞാറിലെ അബൂബക്കര്‍ ഹുസൈന്‍ കുഞ്ഞിയുടെ മകന്‍ നുഅ്മാനാ (26)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. 

ജോലികഴിഞ്ഞ് സഹപ്രവര്‍ത്തകനോടൊപ്പം വാനില്‍ മടങ്ങുന്നതിനിടെ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നുഅ്മാനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: മറിയുമ്മ. സഹോദരങ്ങള്‍: ഷാഫി, അബ്ദുല്ല, സഫ്‌വാന്‍ (മൂന്നു പേരും ദുബൈ).

Keywords: Kasaragod, news, accident-

Post a Comment

0 Comments

Top Post Ad

Below Post Ad