Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ആറുസ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.


കാസര്‍കോട്: (www.evisionnews.in) ആറുസ്ഥാനാര്‍ത്ഥികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ തിങ്കളാഴ്ച്ച സമര്‍പ്പിച്ചു. രാവിലെ മുതല്‍  പത്രിക നല്‍കാനെത്തിയ സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയും കൊണ്ട് കലക്ടറേറ്റ് തിരക്കിലായി.

കാസര്‍കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് , എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. എ.എ അമീന്‍, മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖ് , ഉദുമ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരന്‍ , തൃക്കരിപ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരാണ് പത്രിക സമര്‍പ്പിച്ചു. ജില്ലാ കലക്ടറേറ്റില്‍ ഡോ. എ.എ അമീനാണ് ഇന്ന് ആദ്യം പത്രിക നല്‍കിയത്. തൊട്ട് പിന്നാലെ കെ. കുഞ്ഞിരാമനെത്തി.തുടര്‍ന്ന് പി.ബി അബ്ദുല്‍ റസാഖും എന്‍.എ നെല്ലിക്കുന്നും കുഞ്ഞിക്കണ്ണനും കാസര്‍കോട്ട് പത്രിക നല്‍കി. ഇ. ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്ട് സബ് കലക്ടര്‍ മൃണ്‍മയി ജോഷിക്ക് മുമ്പാകെയാണ് പത്രിക നല്‍കിയത്.



 




keyword-ksd-candidates

Post a Comment

0 Comments

Top Post Ad

Below Post Ad