Type Here to Get Search Results !

Bottom Ad

ബൈക്ക് മോഷണ കേസില്‍ മാങ്ങാട് സ്വദേശി അറസ്റ്റില്‍

പയ്യന്നൂര്‍:(www.evisionnews.in) എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് മോഷ്ടിച്ച കേസില്‍ ഉദുമ, മാങ്ങാട് സ്വദേശി പയ്യന്നൂരില്‍ അറസ്റ്റില്‍. മാങ്ങാട്ടെ അബ്ദുള്‍ മാലികി (19)നെയാണ് പയ്യന്നൂര്‍ എസ് ഐ എ വി ദിനേശന്‍ അറസ്റ്റ് ചെയ്തത്. മാതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സലാഹിദ്ദീന്റെ ബൈക്കാണ് ഈ മാസം ഏഴിന് പയ്യന്നൂര്‍, എടാട്ടു നിന്ന് മോഷണം പോയത്. ഇതു സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അബ്ദുള്‍ മാലിക്കിനെ മറ്റൊരു ബൈക്കു മോഷണ കേസില്‍ മടിക്കേരി പൊലീസ് അറസ്റ്റിലായത്. ചോദ്യം ചെയ്തപ്പോഴാണ് എടാട്ടെ മോഷണം തെളിഞ്ഞത്. മടിക്കേരിയിലെ കേസില്‍ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് അബ്ദുള്‍ മാലിക്കിനെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പള്ളിക്കരയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി പയ്യന്നൂരില്‍ എത്തിയതായിരുന്നു പ്രതി.

പയ്യന്നൂര്‍ പെരുമ്പയില്‍ എത്തിയപ്പോള്‍ പ്രസ്തുത ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നു. തുടര്‍ന്ന് ബൈക്ക് അവിടെ തന്നെ ഉപേക്ഷിക്കുകയും എടാട്ട് നിര്‍ത്തിയിട്ടിരുന്നു. ബൈക്കുമായി കടന്നു കളയുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad