Type Here to Get Search Results !

Bottom Ad

കരാര്‍ കമ്പനിയുടെ പേര് അനധികൃതം; നീക്കം ചെയ്യുമെന്ന് നഗരസഭ


കാസര്‍കോട്: (www.evisionnews.in) പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ കോട്ടക്കണ്ണി റോഡിലെ വസ്ത്രാലയത്തിന് മുന്നില്‍ സ്വകാര്യ നിര്‍മ്മാണ കമ്പനിയുടെ പേര് പ്രദര്‍ശിപ്പിച്ച് അനധികൃതമായി സ്ഥാപിച്ച  ട്രാഫിക് സര്‍ക്കിളില്‍നിന്നും കമ്പനിയുടെ പേര്‌നീക്കാന്‍ നഗരസഭാ അധികൃതര്‍ നടപടിയെടുക്കും. സര്‍ക്കിള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി ഇ-വിഷന്‍ ന്യൂസിനെ അറിയിച്ചതിന് പിന്നാലെയാണ് നിര്മ്മാണ കമ്പനിയുടെ പേര് സര്‍ക്കിളില്‍നിന്ന് നീക്കാമെന്ന് സ്വകാര്യ കെട്ടിട ഉടമ സമ്മതിച്ചത്.

വസ്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയാണ് അനധികൃതമായി തന്റെ കമ്പനിയുടെ പേരിട്ട് കോണ്‍ക്രീറ്റ് സര്‍ക്കിള്‍ സ്ഥാപിച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ നിയമവിരുദ്ധമാണെന്നും സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് ഇതിന്മേല്‍ നിയമനടപടിയെടുക്കുമെന്നും കാസര്‍കോട് നഗരസഭ സെക്രട്ടറി അഡ്വ. കെ പി വിനയന്‍ പറഞ്ഞു.

അതേസമയം റോഡിന്റെ പ്രവേശന സ്ഥലത്ത് നഗരസഭ നേരിട്ട് ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് താന്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബി ജെ പിയിലെ സന്ധ്യാഷെട്ടി ഇ-വിഷനോട് പറഞ്ഞു. ഇതിന് കോട്ടക്കണ്ണി സര്‍ക്കിള്‍ എന്ന് പേരിടണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതിനിടയിലാണ് നിര്‍മ്മാണ കമ്പനി ഉടമ സ്വന്തം ചിലവില്‍ സര്‍ക്കിള്‍ നിര്‍മ്മിച്ചതെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.

keywords: kasargodcirclenamechanged

Post a Comment

0 Comments

Top Post Ad

Below Post Ad