Type Here to Get Search Results !

Bottom Ad

മുസ്ലിം പുരുഷനെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതിക്കു ഭ്രാന്ത് വരുമെന്നു ബിജെപി നേതാവ്


മാണ്ഡ്യ:മുസ്ലിം യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതികള്‍ക്കു ഭ്രാന്ത് വരുമെന്ന കണ്ടെത്തലുമായി ബജ്രംഗദള്‍ മൂത്ത് ബിജെപിയിലെത്തിയ നേതാവിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.മാണ്ഡ്യയില്‍ പന്ത്രണ്ടു വര്‍ഷത്തിലായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും വിവാഹം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ യുവതിയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍. മകളെ മുസ്ലിം യുവാവിന് വിവാഹം ചെയ്തു കൊടുക്കരുതെന്നും ലവ് ജിഹാദാണ് അങ്ങനെ ചെയ്താല്‍ സംഭവിക്കുകയെന്നു ംബജ് രംഗ്ദള്‍ കര്‍ണാടക ഘടകം മുന്‍ കണ്‍വീനറും ബിജെപി നേതാവുമായ മഞ്ജുനാഥാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
പന്ത്രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു എംബിഎ ബിരുദധാരികളായ യുവതിയും യുവാവും. വര്‍ഷങ്ങളായി ഇരുവരുടെയും മാതാപിതാക്കളും നല്ല സൗഹൃദത്തിലാണ്. മാതാപിതാക്കളുടെ സമ്മതത്തോടെ ഈ മാസം പതിനേഴിന് മൈസുരിലെ ഒരു ഹോട്ടലില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ യുവതിയുടെ വീട്ടിലെത്തി വിവാഹത്തില്‍നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ടത്. തങ്ങളുടെ സമ്മതത്തെടെയാണ് യുവതിയും യുവാവും വിവാഹിതരാകുന്നതെന്നു യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞതോടെ പ്രത്യാഘാതമുണ്ടാകുമെന്നു ഭീക്ഷണിപ്പെടുത്തി സംഘം വീട്ടില്‍ നിന്നുപോവുകയായിരുന്നു.
പരസ്പരം ഇഷ്ടപ്പെടുന്ന പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹം കഴിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നു ചോദിച്ചപ്പോള്‍, അതു യഥാര്‍ഥ പ്രണയമാണെങ്കില്‍ യുവാവ് മുസ്ലിം മതം ഉപേക്ഷിച്ച് ഹിന്ദുവാകുമെന്നും അത്തരമൊരു വിവാഹത്തിന് മാത്രമേ നിയമസാധുതയുണ്ടാകൂ എന്നുമായിരുന്നു സംഘത്തിന്റെ മറുപടി. കര്‍ണാടകയില്‍ ഹിന്ദു പെണ്‍കുട്ടികളുടെ ഏറ്റവും വലിയ ഭീഷണിയായി ലവ് ജിഹാദ് മാറിയിരിക്കുകയാണെന്നും പല പെണ്‍കുട്ടികളും വിവാഹശേഷം മാനസികരോഗികളായെന്ന് പറയാനും ഇവര്‍ മടിച്ചില്ല. ബംഗളുരു നിംഹാന്‍സില്‍ ചികിത്സയില്‍ കഴിയുന്ന എഴുപതു ശതമാനം സ്ത്രീകളും ഇത്തരത്തില്‍ അന്യമതസ്ഥരെ വിവാഹം ചെയ്ത ഹിന്ദുയുവതികളാണെന്നായിരുന്നു ഇവരുടെ വാദം. മംഗളുരുവില്‍ സംഘപരിവാറിന്റെ സദാചാര ഗുണ്ടായിസത്തേയും ഹോം സ്‌റ്റേ ആക്രമണത്തേയും ന്യായീകരിച്ച നേതാവാണ് മഞ്ജുനാഥ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad