കാഞ്ഞങ്ങാട്: (www.evisionnews.in) ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട് മെട്രോ സ്റ്റാന്റിലെ ഡ്രൈവറും പുല്ലൂര്‍ ഹരിപുരത്തെ വാടക ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ സജിത് കുമാര്‍ (44) ആണ് മരിച്ചത്.
പരപ്പ കനകപ്പള്ളി സ്വദേശിയാണ്. ഇന്നലെ രാവിലെയാണ് അപകടം. ക്വാട്ടേഴ്‌സിലെ ടാങ്ക് വൃത്തിയാക്കാന്‍ കയറിയതായിരുന്നു. ടെറസില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ മംഗലാപുരത്തെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് ഡ്രൈവര്‍ കൂടിയാണ്. ഭാര്യ: നിഷ. മക്കള്‍: ഹരികൃഷ്ണന്‍, വാസുദേവ് (ഇരുവരും കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം വിദ്യാര്‍ത്ഥികളാണ്).
keywords: kanhangad-trank-cleaning-death-fell-down

Post a Comment
0 Comments