കെ.പി.എസ് വിദ്യാനഗര്‍
ആധുനിക വൈദ്യ ശാസ്ത്രം പുരോഗമനങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും ഉയർച്ചകളുടെ പടവുകൾ താണ്ടി മുന്നേറുമ്പോൾ വൈദ്യ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ച പ്രഗത്ഭ വൈദ്യ ശാസ്ത്രജ്ഞൻ അൽ- റാസിയെ നാം വായിക്കേണ്ടതുണ്ട്.വൈദ്യ ശാസ്ത്ര രംഗത്ത് ശക്തമായ പല കൃതികളും രചിച്ച ഇറാനിയൻ വൈദ്യശാസ്ത്രജ്ഞനാണ് യൂറോപ്യൻ രാജ്യത്ത് റേസസ് എന്നറിയപെടുന്ന അൽ-റാസി അഥവാ അബൂബക്കർ മുഹമ്മദ് ഇബ്നു സക്കരിയ അൽ-റാസി.
865 ഓഗസ്റ്റ് 26 ന് പേർഷ്യയിലെ ടെഹ്‌റാനിൽ ജനിച്ച അൽ-റാസി വൈദ്യ ശാസ്ത്ര രംഗത്ത് മാറ്റിവെക്കപെടാനാവാത്ത ഇരുനൂറോളം ഗ്രന്ഥങ്ങൾ രചിക്കുകയും മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.ബാല ചികിത്സയുടെ ഉപാജ്ഞാതാവ് എന്നറിയപെടുന്ന അൽ-റാസി തന്നെയാണ് പരീക്ഷണ വൈദ്യത്തിന്റെ ഉപാജ്ഞാതാവ് എന്നുമറിയപെടുന്നത്.
രോഗങ്ങൾ ദൈവ ശാപമായും ചികിത്സ ദൈവ നിന്ദയായും കണ്ടിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ വൈദ്യം പഠിപ്പിച്ച അൽ-റാസിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം വസൂരിയും അഞ്ചാം പനിയേയും കുറിച്ചുളള അൽ-ജൂദാരി-വ അൽ-അശ്ബത്ത് എന്ന അറബി ഗ്രന്ഥമാണ്.അറബി ഗ്രന്ഥങ്ങളുടെ തിലകം എന്നാണു വസൂരിയെ കുറിച്ചുളള അറബി ഭാഷയിലെ ആദ്യ ഗ്രന്ഥമായ ഇത് അറിയപെടുന്നത്.രഹസ്യങ്ങളുടെ പുസ്തകം എന്ന അൽ-റാസിയുടെ പുസ്തകം ലോകത്തിലെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപെട്ടിട്ടുണ്ട്.
പേർഷ്യൻ,ഗ്രീക്ക്,ഇന്ത്യൻ വൈദ്യ ശാസ്ത്രത്തിൽ അപാരജ്ഞാനിയായ അൽ-റാസി വൈദ്യ ശാസ്ത്രത്തിനുപുറമെ രസതന്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനും കൂടിയാണ്.കൂടാതെ ഇസ്ലാമിക ഭിഷ്വഗരനും എഴുത്തുകാരനും ആൽക്കമിസ്റ്റും സംഗീതജ്ഞനും തത്ത്വ ചിന്തകനുമാണ്.ആധുനിക വൈദ്യ ശാസ്ത്രം ടെക്നോളജികളുടെ മേഖലയിൽ ഉന്നതിയിലേക്കുയരുമ്പോൾ ഒരു പൈത്രകത്തിന്റെ ദാതാക്കളേയും ശിൽപ്പികളെയും നാം മറന്നു കൂടാ.
keyword-kps vidyanagar

Post a Comment
0 Comments