Type Here to Get Search Results !

Bottom Ad

ജെ.സി.ഐ. ബേക്കൽ ഫോർട്ട് സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു


കോട്ടിക്കുളം :(www.evisoionnews.in) ജെ.സി.ഐ. ബേക്കൽ ഫോർട്ട് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ - സാമൂഹ്യ സുരക്ഷാ പദ്ധതി കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജെ.സി.ഐ. ബേക്കൽ ഫോർട്ട് മുൻ പ്രസിഡണ്ട് കെ.ബി.എം. ശരീഫ് കാപ്പിൽ ഉദ്ഘാടനം ചെയ്തു.ജെ.സി.ഐ. ബേക്കൽ ഫോർട്ട് പ്രസിഡണ്ട് റഫീക്ക് ബേക്കൽ അധ്യക്ഷത വഹിച്ചു.
ജെ.സി.ഐ. സോൺ വൈസ് പ്രസിഡന്റ് സി.കെ. ആസിഫ്, ഫാറൂഖ് കാസിമി, ശരീഫ് കാപ്പിൽ, എം.ബി. ഷാനവാസ്, ഹനീഫ പാലക്കുന്ന്, ഹസ്സൻ പള്ളിക്കാൽ, കെ.പി.ഹനീഫ കോട്ടിക്കുളം എന്നിവർ പ്രസംഗിച്ചു.
പ്രോഗ്രാം ഡയറക്ടർ ബി.കെ. സാലിം ബേക്കൽ സ്വാഗതവും, രാജാമണി ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad