Type Here to Get Search Results !

Bottom Ad

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം രാജഗോപാലൻ പടന്നയിൽ പര്യടനം നടത്തി


തൃക്കരിപ്പൂര്‍ ;(www.evisionnews.in)വിളകൊയ്ത്ത് സമരവും കര്‍ഷകത്തൊഴിലാളി പണിമുടക്കിലൂടെയും ചരിത്രപോരാട്ടങ്ങള്‍ക്ക് സാക്ഷിയായ പടന്നയില്‍ ആവേശമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം രാജഗോപാലന്റെ പര്യടനം.അങ്കണവാടിയില്‍നിന്നും സൂര്യാതപമേറ്റ് പരിക്കേറ്റ നാല് വയസുകാരന്‍ കാര്‍ത്തിക്കിനെയും പടന്നയിലെ മായിന്‍കാട്ടില്‍ അബ്ദുള്ളയെയും സന്ദര്‍ശിച്ചു.

ഓരി തെക്കില്‍ നിന്നാരംഭിച്ച പര്യടനം ഓരിമുക്ക്, വെണ്ണാത്തന്‍മുക്ക്, മൂസഹാജി മുക്ക്, കാന്തിലോട്ട്, സുബ്രഹ്മണ്യന്‍ കോവില്‍, കോണത്തുവയല്‍, കിനാത്തില്‍, ഉദിനൂര്‍ മുക്ക്, കൊയത്തൂര്‍ കോളനി, പോട്ടച്ചാല്‍, നടക്കാവ്, തെക്കുപുറം, മാച്ചിക്കാട്, മുതിരക്കൊവ്വല്‍, എടച്ചാക്കൈ, വടക്കെക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തെക്കെക്കാട് തെക്ക് സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ പി വത്സലന്‍, സുരേഷ് പുതിയേടത്ത്, പി രാഘവന്‍, എം രാജീവന്‍, പി വിജയകുമാര്‍, എന്‍ പി ദാമോദരന്‍, കെ വി കൃഷ്ണന്‍, പി സി സുബൈദ, പി എ നായര്‍, സി ബാലന്‍, എം കെ സി അബ്ദുല്‍റഹീം, പി ശ്യാമള, സി കുഞ്ഞികൃഷ്ണന്‍, കെ രാജന്‍, പി കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. രണ്ടിന് നീലേശ്വരം മുനിസിപ്പാലിറ്റില്‍ പര്യടനം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad