Type Here to Get Search Results !

Bottom Ad

ഗ്യാസ് സിലിണ്ടര്‍ ലോറി കാറിലിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു, കാസര്‍കോട് സ്വദേശിക്ക് ഗുരുതരം



കാഞ്ഞങ്ങാട്: (www.evisionnews.in) ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറിക്കടിയില്‍പ്പെട്ട് കാര്‍യാത്രികരില്‍ ഒരാള്‍മരിച്ചു.കോഴിക്കോട് കല്ലായി സ്വദേശിയും, മരമില്‍ ടെക്‌നീഷ്യനുമായ എന്‍.പി ദാമോദരനാ (50)ണ് മരിച്ചത്. കാറോടിച്ച വിദ്യാനഗറിലെ മരമില്‍ഉടമ അബ്ദുള്‍ റഹ്മാന്റെ മകന്‍ ഇബ്രാഹീം ഖലീലി(35)ന് സാരമായി പരിക്കേറ്റു. ഇയാളെ മംഗളുരൂ ആശുപത്രിയിലേക്ക് മാറ്റി. 
തിങ്കളാഴ്ച്ച വൈകിട്ട് 4 മണിയോടെ പടന്നക്കാട് ദേശീയപാതയില്‍ ടോള്‍ബൂത്തിന് സമീപമാണ് അപകടം. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ഹോണ്ട കാര്‍ എതിരെ വരികയായിരുന്ന ലോറിക്കടിയില്‍ പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് സൗത്തിലെ സ്വകാര്യ ആശുപത്രയില്‍ നിന്ന് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

keyword-accdnt-khd-

Post a Comment

0 Comments

Top Post Ad

Below Post Ad