Type Here to Get Search Results !

Bottom Ad

സിപിഎമ്മിന്റെ കള്ള വോട്ടുകളെ എന്ത് വിലകൊടുത്തും നേരിടും; കെ സുധാകരന്‍


കുണ്ടംകുഴി:(www.evisionnews.in) ജനാധിപത്യത്തെ വെല്ലുവിളിച്ച് കൊണ്ട് ബേടകം പഞ്ചായത്തില്‍ സിപിഎം നടത്തുന്ന കള്ള വോട്ടുകളെ എന്ത് വില കൊടുത്തും നേരിടുമെന്ന് ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. കുണ്ടംകുഴിയില്‍ നടന്ന കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സിപിഎമ്മിന്റെ കള്ള വോട്ടുകള്‍ ഇല്ലെങ്കില്‍ മണ്ഡലത്തില്‍ യുഡിഎഫിന് വിജയം സുനിശ്ചിതമാണ്. പരമാവധി യുഡിഎഫ് വോട്ടുകള്‍ ചെയ്യുകയും സിപിഎമ്മിന്റെ കള്ള വോട്ടുകള്‍ തടയുകയും ചെയ്താല്‍ യുഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. 
ബേഡകം പഞ്ചായത്തിലെ സിപിഎമ്മിന്റെ കള്ള വോട്ടുകള്‍ ഉദുമ നിവാസികള്‍ക്ക് തീരാത്ത കളങ്കമാണ്. അത് എങ്ങനെയും തടയേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ദൗത്യമാണ്. ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ കള്ള വോട്ടുകള്‍ അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പോടെ ഉദുമയില്‍ സിപിഎം ഗുണ്ടായിസം അവസാനിക്കുമെന്ന് കരിച്ചേരി നാരായണന്‍ മാഷ് പറഞ്ഞു. വിനോദ് കുമാര്‍ പള്ളയില്‍വീട്, ജയിംസ് ചേര്‍ക്കല, കുഞ്ഞമ്പു നായര്‍, റഊഫ് ബാവിക്കര എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad