മൊഗ്രാല്‍ പുത്തൂര്‍: (www.evisionnews.in) കഞ്ചാവ് മാഫിയയ്‌ക്കെതിരെ പള്ളി ഇമാം നടത്തിയ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദിലാണ് സംഭവം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം ഖത്തീബ് അന്‍വര്‍ അലി ഹുദവി പ്രസംഗം തുടങ്ങിയപ്പോള്‍, തടയാനെന്ന ഉദ്ദേശത്തോടെ ഏതാനും സാമൂഹ്യ വിരുദ്ധര്‍ മൈക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
രംഗം കണ്ട് പള്ളിയില്‍ കൂടിയ വിശ്വാസികള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയും ഇമാം പ്രസംഗം തുടരുകയും ചെയ്തു. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച രാത്രി കമ്മിറ്റി യോഗം ചേര്‍ന്ന് പ്രസംഗം തടയാന്‍ ശ്രമിച്ചതിനെതിരെ പരാതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കമ്മിറ്റി സെക്രട്ടറി പി ബി അബ്ദുര്‍ റഹ്മാന്‍ അറിയിച്ചു.
ഇമാമിന്റെ പ്രസംഗം തടയാന്‍ ശ്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ പരക്കെ ചര്‍ച്ചയായി്ടുണ്ട്. നിരവധി പേരാണ് ഇതിനെ അപലപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരാധനാലയങ്ങളില്‍ പോലും കഞ്ചാവ് മാഫിയക്ക് ഒത്താശ ചെയ്യുന്നവര്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും, പണ്ഡിതന്‍മാരുടെ ഉദ്‌ബോധനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നത് നാടിന്റെ സമാധാനം തകര്‍ക്കുമെന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ചകളിലെ മുന്നറിയിപ്പ്.
അരുതായ്മകള്‍ക്കെതിരെ മത പണ്ഡിതന്‍മാര്‍ ശക്തമായി രംഗത്തുണ്ടാകണമെന്നും അലി ഹുദവിക്കും ലഹരിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കും നാടിന്റെയാകെ പിന്തുണ ഉണ്ടാകുമെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചയിലുണ്ട്.
keyword- kanjaav-masjid
Post a Comment
0 Comments