കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകുന്നവര്‍ രാഷ്ട്രീയ രംഗത്തു നിന്ന് അപ്രത്യക്ഷമാകുന്നത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചര്‍ച്ചയായി. ബി.ജെ.പി ക്ക് മുമ്പ് ഭാരതീയ ജനസംഘത്തിന്റെ കാലത്തും കാസര്‍കോട് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചവരും തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ രാഷ്ട്രീയം മതിയാക്കി പൊതുരംഗം വിട്ടതാണ് ചരിത്രം. ഇതിനൊരപാവാദം 1996 ല്‍ സ്ഥാനാര്‍ത്ഥിയായ മാധവ ഹേരള യും 2001 ല്‍ മത്സരിച്ച പി.കെ കൃഷ്ണദാസും മാത്രമാണ്.
1960 ല്‍ ജനസംഘം പിന്തുണയോടെ മത്സരിച്ച അനന്തരാമ ചെട്ടിയും, 1970 ല്‍ മത്സരിച്ച അഡ്വ: ബള്ളുക്കുറായയും സംഘപരിവാരങ്ങളോട് വിട പറഞ്ഞവരാണ്. മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട ശേഷം ബി.ജെ.പി യുമായി കലഹിച്ച് പുറത്തുപോയ ദമ്പതികളാണ് അഡ്വ: എം.നാരായണ ഭട്ടും, ഭാര്യ ജയലക്ഷ്മി ഭട്ടും . പ്രമുഖ അഭിഭാഷകന്‍ കൂടിയായ നാരായണ ഭട്ട് 1982 ലും ഭാര്യ ജയലക്ഷ്മി.എന്‍.ഭട്ട് 2011 ലുമാണ് മണ്ഡലത്തില്‍ താമരയേന്തിയത്. ബി.ജെ.പി ക്ക് വേണ്ടി ചരിത്രത്തില്‍ ഏറ്റവുമധികം വോട്ട് പെട്ടിയിലായതും ജയലക്ഷ്മി തന്നെയാണ്. ജയലക്ഷ്മി ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടുകാര്യങ്ങളില്‍ മുഴുകിയും നാരായണ ഭട്ട് അഭിഭാഷകനായും തുടരുന്നു.
2006 ല്‍ മത്സരിച്ചതോടെ മുന്‍ ജില്ലാ പ്രസിഡണ്ട് വി.രവീന്ദ്രന് കാസര്‍കോടിനോട് വിടപറയേണ്ടി വന്നു. നല്ല പ്രാസംഗികന്‍ കൂടിയായ രവീന്ദ്രന്‍ ഇപ്പോള്‍ ദക്ഷിണ കര്‍ണ്ണാടകയിലെ പുത്തൂരിലാണ് താമസം. എങ്കിലും ഇടക്കിടെ കാസര്‍കോട്ടെത്തി പാര്‍ട്ടി വേദികൡ സാന്നിധ്യമറിയിക്കാറുണ്ട്. അടിയന്തിരാവസ്ഥക്കാലം മുഴുവന്‍ ജയിലിലായിരുന്നു രവീന്ദ്രന്‍
അതേ സമയം കാസര്‍കോട് സ്ഥാനാര്‍ത്ഥികളായ മുസ്ലിം ലീഗിലേയും ഇടതുപക്ഷത്തേയും നേതാക്കള്‍ ഇപ്പോഴും അതേയിടത്തുതന്നെ നിലയുറപ്പിച്ച് ജനസേവനം തുടരുന്നുണ്ട്. ആസന്നമായ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി വൈദിക-ആധ്യാത്മിക രംഗത്തു നിന്നാണ് രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നത്. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടാണ് ഇദ്ദേഹം. തിരഞ്ഞെടുപ്പിന്നു ശേഷം തന്റെ മുന്‍ഗാമികളായ സ്ഥാനാര്‍ത്ഥികളെയും തന്ത്രി മാതൃകയാക്കുമോയെന്നാണ് ബി.ജെ.പി അണികള്‍ ഉറ്റുനോക്കുന്നത്.
keyword-bjp-kasaragod

Post a Comment
0 Comments