ഉദുമ:(www.evisionnews.in)ഡിജിറ്റൽ മാധ്യമങ്ങളുടെ ജനകീയ സാധ്യതകൾ ഇലക്ഷൻ പ്രചാരമത്തിൽ ഉപയോഗപ്പെടുത്തി കെ സുധാകരൻ വ്യത്യസ്തനാകുന്നു. ഉദുമ മണ്ഡലത്തിലെ ഏത് വോട്ടർക്കും യുഡിഎഫ് സ്ഥാനാർത്ഥിയോട് സംവദിക്കാനുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണ് അദ്ദേഹം. നിത്യ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ മൊബൈലിലൂടെ 24 മണിക്കൂറും വോട്ടർമാർക്ക് സമീപിക്കാവുന്ന ഒരു സ്ഥാനാർത്ഥിയാവുകയാണ് അദ്ദേഹം. 70975 70975 എന്ന മൊബൈൽ നമ്പറിലേക്ക് വിളിച്ചോ, 80865 66657 എന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് ഓഡിയോ മെസ്സേജ് അയച്ചോ വോട്ടർമാർക്ക് തങ്ങളുടെ പ്രശ്നങ്ങൾ സ്ഥാനാർത്ഥിയുമായി പങ്കുവെക്കാം.
'ഉദുമയ്ക്കൊപ്പം' എന്ന് പേരിട്ടിരിക്കുന്ന ക്യാംപെയിൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി രാവിലെ 9.30ന് ചട്ടഞ്ചാൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വെച്ച് ഉദ്ഘാടനം ചെയ്തു. 70975 70975 എന്ന നമ്പറിലേക്ക് വിളിച്ച് ആശംസ നേർന്ന ് മുഖ്യമന്ത്രി ക്യാംപെയ്ൻ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഇന്നുമുതൽ വോട്ടർമാർക്ക് ഈ നമ്പറിൽ വിളിച്ച് സ്ഥാനാർത്ഥിയോട് സംവദിക്കാം. ഇങ്ങനെ വിളിക്കുന്നവരുടെ ഫോൺ നമ്പറും അവർ ഉന്നയിച്ച പ്രശ്നങ്ങളും സഹിതം മീഡിയ സെന്റർ പ്രവർത്തകർ കെ സുധാകരന് കൈമാറുന്നതും സ്ഥാനാർത്ഥി അവരെ നേരിട്ട് വിളിക്കുന്നതുമാണ്.
കെ സുധാകരൻ വെബ്സൈറ്റ് ഉദ്ഘാടനം
ഉദുമ: (www.evisionnews.in)ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പേരിലുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ചട്ടഞ്ചാൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വെച്ചാണ് വെബ്‌സൈറ്റ് ഉദ്ഘാടനം നിർവഹിച്ചത്. വെബ്‌സൈറ്റിലൂടെയും ജനങ്ങൾക്ക് സ്ഥാനാർത്ഥിയുമായി സംവദിക്കാൻ സാധിക്കും. കെ സുധാകരനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വെബ്സൈറ്റിൽ ഓരോ ദിവസത്തേയും തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടാകും. തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ചുള്ള വിശദവിവരങ്ങൾ, മണ്ഡലത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയും ഉണ്ടാകും. ksudhakaran.in എന്നാണ് സൈറ്റിന്റെ അഡ്രസ്.





Post a Comment
0 Comments