Type Here to Get Search Results !

Bottom Ad

'ഉമ്മന്‍ ചാണ്ടിയെ മാറ്റരുത്': കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ മുസ്ലിംലീഗ് ഇടപെടുന്നു


തിരുവനന്തപുരം: (www.evisionnews.in) കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ദിവസങ്ങളോളമായി നടക്കുന്ന തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പക്ഷം ചേര്‍ന്ന് മുസ്ലിം ലീഗ് നേതൃത്വം. തിരഞ്ഞെടുപ്പില്‍ മുന്നണിയെ ഉമ്മന്‍ ചാണ്ടി തന്നെ നയിക്കണമെന്നും അദ്ദേഹത്തെ മാറ്റരുതെന്നും മുസ്ലിം ലീഗ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യാന്‍ മുഖ്യമന്ത്രിയും തയ്യാറാകണമെന്നും ലീഗ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മുന്നണിയുെട സാധ്യതകളെത്തന്നെ ബാധിക്കുമെന്ന രീതിയില്‍ വളര്‍ന്നതോടെയാണ് മുസ്ലിം ലീഗ് ഇടപെട്ടത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് ലീഗിന്റെ അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

keywords: umman-chandy-iuml-handle-congress-counter

Tags

Post a Comment

0 Comments

Top Post Ad

Below Post Ad