ദുബൈ :(www.evisionnews.in) സമൂഹത്തിലെ ഇസ്ലാമിക പണ്ഡിതന്മാരുടെ ദൗത്യം നിർവ്വഹിക്കാൻ ബാധ്യതയുള്ള എല്ലാ മേഖലകളിലും ധീരമായ നിലപാടുകളോടെയും പ്രബോധന വഴിയിലെ സത്യ സമീപനങ്ങളോടെ പ്രസ്ഥാനത്തെ ചലിപ്പിച്ചു പണ്ഡിതധർമ്മത്തോട് പരിപൂർണ്ണ നീതിപുലർത്താൻ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി സൈനുൽ ഉലമാ ചെറുശ്ശേരി ഉസ്താദിനു സാധിച്ചുവെ ന്ന് സുന്നി യുവജന സംഘം കാസറഗോഡ് ജില്ലാ മുഖ്യ കാര്യദർശി അബ്ബാസ് ഫൈസി പുത്തിഗെ പറഞ്ഞു. വിട്ടുവീഴ്ച ചെയ്യാത്ത ആദർശ വിശുദ്ധിയും വ്യക്തി ജീവിതത്തിലെ ലാളിത്യവും ഇസ്ലാമിക പ്രാമാണിക വീക്ഷണങ്ങളിലെ സൂക്ഷ്മതയുമാണ് സമസ്തയുടെ ഉന്നത സ്ഥാനത്തിരിക്കുമ്പോളും എല്ലാവർക്കും സ്വീകാര്യനായ വ്യക്തിത്വമായി അദ്ദേഹം ചരിത്രത്തിലെ തന്റേതായ ഇടം സ്ഥാപിച്ചെടുത്തു. ദുബൈ എസ്.കെ.എസ്.എസ്.എഫ്. കാസറഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച സൈനുൽ ഉലമാ ചെറുശ്ശേരി ഉസ്താദ്, മേൽപറമ്പ് ഖത്തീബ് എം.എ.അബ്ദുൽ ഖാദർ മുസ്ലിയാർ അനുസ്മരണ പ്രാർഥനാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അബ്ബാസ് ഫൈസി. താഹിർ മുഗു അധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ അൽ ബുഖാരി ഉദ്യാവരം പ്രാർഥനാ സദസ്സിനു നേതൃത്വം നൽകി. അബ്ദുൽ ഖാദർ അസ് അദി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൽ ഹഖീം ഫൈസി, കബീർ അസ്അദി, യുസുഫ് ഹുദവി മുക്കൂട്, ഇബ്രാഹിം ഫൈസി, റശീദ് ഹുദവി തൊട്ടിയിൽ, സുലൈമാൻ ഫൈസി, സിദ്ദിക്ക് ഫൈസി ഇർഫാനി, മുനീർ ചെർക്കളം, നൂറുദ്ധീൻ കാഞ്ഞങ്ങാട്, യാക്കൂബ് മൗലവി, സുബൈർ നിസാമി, തൻസീർ അട്ക്കം, മഹമൂദ് ഹാജി പൈവളികെ, അസീസ് മൗലവി തൃക്കരിപ്പുർ,അയൂബ് ഉറുമി, ഗഫൂർ എരിയാൽ, സിദ്ദിക്ക് കനിയടുക്കം, മുനീഫ് ബദിയടുക്ക, ഇല്യാസ് കട്ടക്കാൽ, കെ.വി.വി. അബ്ദുള്ള, അസീസ് ബള്ളൂർ, സിദ്ദീക്ക് അടൂർ, ഫൈസൽ ആയിറ്റി, ബശീർ കളനാട് തുടങ്ങിയർ സംബന്ധിച്ചു. സുബൈർ മാങ്ങാട് സ്വാഗതവും ഷംസീർ അടൂർ നന്ദിയും പറഞ്ഞു.

Post a Comment
0 Comments