Type Here to Get Search Results !

Bottom Ad

ആംബുലന്‍സ് ഡ്രൈവറെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചതായി പരാതി


കാസര്‍കോട്: (www.evisionnews.in) ആംബുലന്‍സ് ഡ്രൈവറെ കാറിലെത്തിയ അഞ്ചംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. പരപ്പ സ്വദേശിയും കാസര്‍കോട് ഇല്ലം ആംബുലന്‍സില്‍ ഡ്രൈവറുമായ പി.കെ. വിനോദ് കുമാറി(23)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കെയര്‍വെല്‍ ആആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെ മൊഗ്രാല്‍ പാലത്തിന് സമീപം കാറിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. പൊയ്നാച്ചിയിലെ അപകടത്തില്‍ പരിക്കേറ്റവരെ മംഗലാപുരം ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെ മറ്റൊരു ആംബുലന്‍സുമായി ഉരസിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് മര്‍ദ്ദിച്ചതെന്ന് വിനോദ് കുമാര്‍ പറഞ്ഞു.

keywords: ambulance-driver-assault-by-five-gang

Post a Comment

0 Comments

Top Post Ad

Below Post Ad