Type Here to Get Search Results !

Bottom Ad

പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു


ലക്‌നൗ (www.evisionnews.in): പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിച്ച ദേശീയ അന്വേഷണ ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. എന്‍.ഐ.എയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന തന്‍സില്‍ അഹമ്മദാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജ്‌നോറിലെ സഹസ്പൂര്‍ ജില്ലയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴി തന്‍സിലിനെയും ഭാര്യയെയും ബൈക്കില്‍ എത്തിയ രണ്ട് പേര്‍ വെടിവയ്ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വെടി ശബ്ദം കേട്ടെത്തിയവരാണ് ചോരയില്‍ കുളിച്ചു കിടന്ന തന്‍സിലിനേയും ഭാര്യയേയും മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അല്‍പസമയത്തിനകം തന്നെ തന്‍സില്‍ മരണപ്പെട്ടു. ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. പത്താന്‍കോട്ട് ആക്രമണം അന്വേഷിച്ച സംഘത്തിലെ ഉദ്യാഗസ്ഥനാണ് കൊല്ലപ്പെട്ട് തന്‍സില്‍. സംഭവത്തിന് പത്താന്‍കോട്ട് ആക്രമണവുമായുള്ള ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad