Type Here to Get Search Results !

Bottom Ad

ദുഗ്‌ലഡ്ക്കയിൽ മത പ്രഭാഷണം ആരംഭിച്ചു

ദുഗ്‌ലഡ്ക്ക: (www.evisionnews.in)മഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയും ഖിദ്മത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍ ദുഗ്‌ലഡുക്കയുടെയും സംയുക്താഭിമുക്യത്തില്‍ നടത്തപ്പെടുന്ന 3 ദിവസത്തെ മതപ്രഭാഷണ പരമ്പരയും അനുസ്മരണവും ആദരിക്കല്‍ ചടങ്ങും ഹാമിദാബാദ് ദുഗ്‌ലഡ്ക്കയില്‍ ആരംഭിച്ചു.
സയ്യിദ് എന്‍. പി. എം ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി കിക്കോട് നടുവണ്ണൂര്‍ പതാക ഉയര്‍ത്തി. റഫീഖ് ദുഗ് ലഡുക്ക അദ്ധ്യക്ഷതവഹിച്ചു. സയ്യിദ് എന്‍. പി. എം ജലാലുദ്ധീന്‍ തങ്ങള്‍ സ്വാഗതം പറഞ്ഞു. സയ്യിദ് എന്‍. പി. എം ഹാമിദ് കോയമ്മ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശാകിര്‍ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. കെ.എം ഹസൈനാര്‍, സ്വാലിഹ് മുസ്ല്യാര്‍, ഹാജി സി. എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് രാത്രി സയ്യിദ് ശറഫുദ്ദീന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി അല്‍ഹാമിദി ഉദ്ഘാടനം ചെയ്യും. അബൂ ഹന്നത്ത് കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാരെ വേദിയില്‍ ആദരിക്കും. ഐ. അബ്ദുള്ള, കെ. ഹസൈനാര്‍ വേദിയില്‍ സംബന്ധിക്കും. 
നാളെ ഉച്ചക്ക് 3 മണിക്ക് മൂസ കെയുടെ അദ്ധ്യക്ഷതയില്‍ സമാപന സമ്മേളനവും ചെറുശ്ശേരി ഉസ്താദ് അനുസ്മരണവും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുള്ള ഹാജി, ടി. എം ശാഹിദ്, ഹാജി കെ. എം അബ്ദുല്‍ മജീദ്, കെ മുസ്ഥഫ, എസ്. ശംസുദ്ദീന്‍, യു. എച്ച് അബൂബക്കര്‍ ഹാജി, അഹ്മദ് സുപ്രിം, ഹാരിസ് മുറൂര്‍, താജ് മുഹമ്മദ് 
എന്നിവര്‍ സംബന്ധിക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം മജ്‌ലിസുന്നൂര്‍ സംഘടിപ്പിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad