Type Here to Get Search Results !

Bottom Ad

313 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളില്‍ കന്നട ഭാഷയും

കാസര്‍കോട്.(www.evisionnews.in)ജില്ലയിലെ 313 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളിലെ ബാലറ്റ് പേപ്പറുകളില്‍ കന്നട, മലയാളം ഭാഷകളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് രേഖപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. ഭാഷാന്യൂനപക്ഷമേഖലയില്‍ സ്‌നാര്‍ഥിയുടെ പേര് കന്നടയില്‍ വായിച്ച് വോട്ട് ചെയ്യാം. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് മെഷീനിലാണ് മലയാളത്തെ കൂടാതെ കന്നടയിലും സ്ഥാനാര്‍ത്ഥികളുടെ പേര് രേഖപ്പെടുത്തുന്നത്. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയാണ് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാഷാന്യൂനപക്ഷ മേഖലയില്‍ ഔദ്യോഗികഭാഷയ്ക്കു പുറമേ പ്രാദേശിക ഭാഷയിലും ബാലറ്റ് പേപ്പര്‍ വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്താന്‍ ഉത്തരവിട്ടത്. മഞ്ചേശ്വരത്ത് 167 ഉം, കാസര്‍കോട് 146 ഉം ബൂത്തുകളാണ് ഉളളത്.

Post a Comment

0 Comments

Top Post Ad

Below Post Ad