Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിക്ക് ചിഹ്നമില്ല പ്രവര്‍ത്തകര്‍ ആശങ്കയില്‍


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് പിന്തുണയില്‍ മത്സരിക്കുന്ന ഐ.ന്‍.എല്‍ സ്ഥാനാര്‍ത്ഥി ഡോ.അമീന് ചിഹ്നം ലഭിക്കാത്തത് പ്രചരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ബി.ജെ.പി , യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ചുമരെഴുത്തും ഫഌക്‌സ് ബോര്‍ഡുകളും നോട്ടീസുകളുമായി പ്രചരണ രംഗത്ത് സജീവമായി തുടരുമ്പോള്‍ ഐ.എന്‍.എല്‍ കേന്ദ്രങ്ങളില്‍ പ്രചരണ ചൂട് കുറയുന്നു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി അല്ലാത്തതിനാല്‍ ചിഹ്നം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന്ന് ശേഷമേ ചിഹ്നം അനുവധിക്കുകയുള്ളു. മെയ് 1 ന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവധിക്കുക. 
മെയ് 1 ന് ശേഷം ചിഹ്നം ലഭിച്ചാല്‍ തിരഞ്ഞെടുപ്പിന്ന് 15 ദിവസം മാത്രമായിരിക്കും ലഭിക്കുന്നത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ അഭ്യര്‍ത്ഥന അച്ചടിച്ചിറക്കി പ്രചരണം നടത്തിയാല്‍ സാധാരണക്കാര്‍ക്കിടയില്‍ ചിഹ്നത്തെയും സ്ഥാനാര്‍ത്ഥിയേയും എത്രത്തോളം പരിചയപെടുത്താന്‍ സാധിക്കുമെന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കുണ്ട്. 
കഴിഞ്ഞ പാര്‍ലമെന്റ് , പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയെന്ന ലേബലിലാണ് പ്രചരണ ബോര്‍ഡുകളും നോട്ടീസുകളും തയ്യാറാക്കിയത്. ഇപ്രാവശ്യം മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഡോ.അമീന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ എല്‍.ഡി.എഫ് എന്നതിനോടൊപ്പം ഐ.എല്‍.എല്‍ എന്ന് ചേര്‍ക്കാത്തതിലും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ട്.മുന്നണിയിലെടുക്കാത്ത സാഹചര്യത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്ന ലേബലില്‍ മത്സരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടികാട്ടുന്നത്.

keyword-inlkasaragod

Post a Comment

0 Comments

Top Post Ad

Below Post Ad