കാഞ്ഞങ്ങാട്: (www.evisionnews.in) ഗാര്‍ഹീക പീഡനക്കേസില്‍ ഭര്‍ത്താവ് ഭാര്യയ്ക്കും കുട്ടികള്‍ക്കും ചിലവിന് നല്‍കാന്‍ വിധി. കാസര്‍കോട് മുളിയാര്‍ ബോവിക്കാനത്തെ ശേഖരന്‍ നായരുടെ മകള്‍ നിര്‍മ്മലയുടെ (29) പരാതിയില്‍ ഭര്‍ത്താവ് പാണത്തൂര്‍ പരിയാരത്തെ കരിച്ചേരി ഗംഗാധരന്‍ നായരുടെ മകന്‍ സതീഷ്‌കുമാര്‍ (38) ആണ് ഭാര്യ നിര്‍മ്മലയ്ക്ക് പ്രതിമാസം അയ്യായിരം രൂപയും ഇവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് 2500 രൂപ വീതവും ചിലവിന് നല്‍കേണ്ടത്.
2008 ജനുവരി 30 നാണ് ഇവര്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ രണ്ടു പെണ്‍കുട്ടികളുണ്ട്. എന്നാല്‍ കുട്ടികളായ ശേഷം ഇവരെ സംരക്ഷിക്കുകയോ, ചിലവിന് നല്‍കുകയോ ചെയ്യാതെ പ്രതി മാനസീകമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.
keywords: house-assault-case-husband-
Post a Comment
0 Comments