ഉത്തര്‍പ്രദേശ്: (www.evisionnews.in) അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പൊലീസ് നടത്തിയ വെടിവയ്പിലാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.
സര്‍വകലാശാലയിലെ പ്രോക്ടറുടെ ഓഫീസിനും വാഹനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ തീവച്ചു. വിദ്യാര്‍ഥികളെ പിരിച്ചുവിടുന്നതിനായി പൊലീസ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ഇതിനിടയിലാണ് വിദ്യാര്‍ഥിക്കു വെടിയേറ്റത്. രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
keywords: aligarh-university-student-death

Post a Comment
0 Comments