തൃക്കരിപ്പൂര്‍: (www.evisionnews.in) ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ തേങ്ങവീണ് ബൈക്ക് യാത്രികനായ നിര്‍മാണത്തൊഴിലാളിക്ക് പരിക്കേറ്റു. പയ്യന്നൂര്‍ മമ്പലം സ്വദേശി എം.പ്രകാശ(42)നാണ് പരിക്കേറ്റത്. ഇടത് കാല്‍ക്കുഴയ്ക്കും മുട്ടിനും പരിക്കേറ്റ പ്രകാശനെ പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃക്കരിപ്പൂര്‍ മൃഗാശുപത്രിക്ക് മുന്‍വശത്താണ് അപകടമുണ്ടായത്. ചെറുവത്തൂര്‍ മടക്കരയിലെ ഭാര്യവീട്ടില്‍നിന്ന് ശനിയാഴ്ച രാവിലെ 6.15 ഓടെ പയ്യന്നൂരിലേക്ക് പോകവേ റോഡിന്റെ പടിഞ്ഞാറുഭാഗത്തെ ഉയരമുള്ള തെങ്ങില്‍നിന്ന് ഉണങ്ങിയ തേങ്ങ പ്രകാശന്‍ ഓടിച്ചുകൊണ്ടിരുന്ന ബൈക്കില്‍ വീഴുകയായിരുന്നു. ബൈക്ക് നിര്‍ത്തുംമുമ്പ് തേങ്ങ പിന്‍വശത്തെ ചക്രത്തില്‍ കുടുങ്ങുകയും ബൈക്ക് റോഡിലേക്ക് മറിയുകയുമായിരുന്നു.
keywords: bike-coconut-fell-injury

Post a Comment
0 Comments