Type Here to Get Search Results !

Bottom Ad

പ്രകൃതി വിരുദ്ധ പീഡനം; മുന്‍ പഞ്ചായത്തംഗം റിമാന്റില്‍


മലപ്പുറം: (www.evisionnews.in) പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ കോടതി റിമാന്റ് ചെയ്തു. തിരുന്നാവായ മുന്‍ പഞ്ചായത്തഅംഗവുമായിരുന്ന എടക്കുളം വെള്ളാടത്ത് മൊയ്തീനെയാണ് റിമാന്റ് ചെയ്തത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറു വയസുകാരനെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍  കഴിഞ്ഞ ദിവസമാണ് മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തത്. 

വിദ്യാര്‍ത്ഥിയുടെ മാതാവ് നല്‍കിയ  പരാതിയുടെ  അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയുടെ കാറില്‍ കയറ്റി കൊണ്ടുപോയി ബന്തര്‍ കടവില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്. പ്രതിയുടെ സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

keywords: homo-sexuality-student-panchayath-member-remanded

Tags

Post a Comment

0 Comments

Top Post Ad

Below Post Ad