Type Here to Get Search Results !

Bottom Ad

ദാറുല്‍ ഹുദാ അവധിക്കാല ക്യാമ്പ് 17 മുതല്‍ ഇമാദ് സെന്ററില്‍


ഉദുമ: (www.evisionnews.in)ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ച അവധിക്കാല സഹവാസ ക്യാമ്പ് ഉദുമപടിഞ്ഞാറിലെ ഇമാദ് സെന്ററില്‍ നടക്കും. ഏപ്രില്‍ 17, 18, 19 എന്നീ തിയതികളിലായി എട്ടാംതരം മുതല്‍ പ്ലസ്ടൂ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. കരിയര്‍ ക്ലിനിക്, ബിഹാവിയര്‍ വര്‍ക് ഷോപ്പ്, ലൈഫ് സ്‌കില്‍ എജുക്കേഷന്‍, അസോളസെന്റ്് കൗണ്‍സിലിംഗ് ടൈം മാനേജ്‌മെന്റ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസുകളും വര്‍ക് ഷോപ്പുകളും നടക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9633 6162 62, 9961 9060 91 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നാല്‍പത് പേര്‍ക്കാണ് അവസരം ലഭിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad