Type Here to Get Search Results !

Bottom Ad

ഭര്‍ത്താവ് ഭാര്യയെ നടുറോട്ടില്‍ കുത്തിക്കൊന്നു


കോട്ടയം: (www.evisionnews.in) ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്നു. കോട്ടയത്ത് പാമ്പാടിക്ക് സമീപം പള്ളിക്കത്തോട്ടില്‍ ചൊവ്വാഴ്ച രാവിലെ പത്തുമ ണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. അരുവിക്കുഴി സ്വദേശി ലൂസിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.  കുടുബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് അരുവിക്കുഴി തോണക്കര വീട്ടില്‍ ജോര്‍ജ്ജുമായി ലൂസി അകന്നുകഴിയുകയായിരുന്നു.  

രാവിലെ സ്വര്‍ണ പണയ ഇടപാടിനായി ലൂസി പള്ളിക്കാത്തോടെത്തുമെന്നറിഞ്ഞ ജോര്‍ജ്ജ് കാത്തുനിന്ന് കൊലനടത്തുകയായിരുന്നു. വ്യാപാര സമുച്ചയത്തിന് സമീപം ഇരുവരും കണ്ടയുടന്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ലൂസിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

നാട്ടുകാര്‍ ഓടിക്കൂടി പരിക്കേറ്റ ലൂസിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജോര്‍ജ്ജിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

keyword: husbant-cut-kill-wife

Tags

Post a Comment

0 Comments

Top Post Ad

Below Post Ad