നീലേശ്വരം: (www.evisionnews.in) പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വീട്ടിനകത്ത് കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട എം എ വിദ്യാര്‍ത്ഥിനിയുടെതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. 'തന്റെ മരണത്തിന് ഉത്തരവാദി ഞാന്‍ മാത്രമാണെന്നും മറ്റാര്‍ക്കും ഇക്കാര്യത്തില്‍ പങ്കില്ലെന്നു'മാണ് കുറിപ്പിലെ പ്രസക്ത ഭാഗങ്ങളെന്ന് പൊലീസ് പറഞ്ഞു.
ഭീമനടി, മൗക്കോട്ടെ രാജീവിന്റെ ഭാര്യ പ്രിയ (30)യെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് നീലേശ്വരം ജവഹര്‍ ഹൗസിംഗ് കോളനിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് ഭര്‍ത്താവ് രാജീവനും ഏക മകന്‍ ഋതികും പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ പോയതായിരുന്നു.
തിരിച്ചെത്തിയപ്പോഴാണ് പ്രിയയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ണൂര്‍, യൂണിവേഴ്‌സിറ്റിയുടെ നീലേശ്വരം, പാലത്തടം കാമ്പസിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു പ്രിയ. പഠനത്തിന്റെ സൗകര്യാര്‍ത്ഥമാണ് നീലേശ്വരത്ത് താമസം ആരംഭിച്ചത്. പ്രിയയുമായി പ്രണയ ബന്ധം ഉണ്ടായിരുന്നതായി പറയപ്പെടുന്ന യുവാവ് സംഭവ ദിവസം വീട്ടുപരിസരത്ത് കാണപ്പെട്ടിരുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
keywords: nileshwar-student-hang-death-written-found
Post a Comment
0 Comments