കണ്ണൂര്‍: (www.evisionnews.in) കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 25000 രൂപയുമായി കാല്‍ക്കോടി രൂപയുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രേഖയില്ലാതെ കടത്തുകയായിരുന്ന പണത്തില്‍ കള്ളനോട്ടുകള്‍ ഉണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് വിശദമായ പരിശോധന തുടരുന്നു. ഇന്ന് പുലര്‍ച്ചെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ ഇരിട്ടി, കൂട്ടുപ്പുഴയിലാണ് പണം പിടികൂടിയത്.
കേരളത്തിലേക്ക് ഇന്നോവ കാറില്‍ പണം കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരിട്ടി എസ് ഐ കെ സുധീറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇന്ന് പുലര്‍ച്ചെ 3.30ന് കൂട്ടുപ്പുഴ ചെക്ക് പോസ്റ്റിന് സമീപത്ത് വാഹനം റോഡിന് കുറുകെ നിര്‍ത്തിയിട്ട് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
ബാഗിനകത്താക്കി ഇന്നോവ കാറിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു പണം. കാറില്‍ ഉണ്ടായിരുന്ന ബംഗഌരു സ്വദേശികളായ മുജാഹിദ് (29), സാജിദ് എന്ന സെയ്ദ് കൈസര്‍ (26), യാസര്‍ അറാഫത്ത് (42) എന്നിവരെ അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒരാള്‍ക്ക് നല്‍കാന്‍ കൊണ്ടുപോവുകയാണ് പണമെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം പിടിയിലായ പണത്തില്‍ കള്ളനോട്ടുകളുണ്ടെന്നാണ് പൊലീസിന്റെ സംശയം. വിശദമായ പരിശോധനക്ക് ശേഷമെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. സംഭവം ഗൗരവത്തിലെടുത്ത പൊലീസ് അധികൃതര്‍ കേന്ദ്ര ഇന്റലിജന്‍സിനെ വിവരം അറിയിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി കേരള പൊലീസ് ബംഗളൂരു പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ മറവില്‍ കേരളത്തിലേക്ക് കോടികളുടെ പണം ഒഴുകാന്‍ ഇടയുണ്ടെന്ന് വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍ പണം പിടികൂടിയിരുന്നു.
keywords: 3-arrest-rupees-smuggle-to-kannur
Post a Comment
0 Comments