കുമ്പള: (www.evisionnews.in) ഭാര്യ സഹോദരന്റെ കല്ല്യാണത്തില്‍ സംബന്ധിക്കുന്നതിന് കുവൈത്തില്‍ നിന്ന് അവധിയിലെത്തിയ യുവാവ് അമിത രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ചു. കുമ്പള, കൊടിയമ്മ, ആച്ചഗോളിയിലെ പത്മനാഭഗട്ടി-ഗംഗ ദമ്പതികളുടെ മകന്‍ കിഷോര്‍ കുമാര്‍ (32) ആണ് മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.
കുവൈത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവന്നിരുന്ന കിഷോര്‍കുമാര്‍ ഈ മാസം 23ന് ആണ് നാട്ടിലെത്തിയത്. ഇന്നലെ നടന്ന ഭാര്യ, സഹോദരന്റെ കല്ല്യാണത്തിന് പങ്കെടുക്കുന്നതിനായിരുന്നു നാട്ടില്‍ എത്തിയത്. മിനിഞ്ഞാന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കിഷോര്‍ കുമാറിനെ ആദ്യം കുമ്പള യിലെ ആശുപത്രിയില്‍ എത്തിച്ചു. അമിത രക്ത സമ്മര്‍ദ്ദമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജയശ്രീയാണ് ഭാര്യ. യോഗേഷ്, ലോകേഷ് സഹോദരങ്ങളാണ്.
keywords: gulf-man-death-arikkadi

Post a Comment
0 Comments