ഉദുമ:(www.evisionnews.in) എം.ഐ.സി ദാറുല്‍ ഇര്‍ഷാദ്് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ അവധിക്കാല ക്ലാസ് എപ്രില്‍ അവസാന വാരം ഉദുമ പള്ളത്തെ എം.ഐ.സി അഫ്‌സലുല്‍ ഉലമാ കാമ്പസില്‍ നടക്കും. എട്ട് മുതല്‍ പ്ലസ്ടൂ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ക്ലാസ്. കരിയര്‍ ക്ലിനിക്, ബിഹാവിയര്‍ വര്‍ക് ഷോപ്പ്, ലൈഫ് സ്‌കില്‍ എജുക്കേഷന്‍, അസോളസെന്റ്് കൗണ്‍സിലിംഗ് ടൈം മാനേജ്‌മെന്റ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസുകളും വര്‍ക് ഷോപ്പുകളും നടക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9633 6162 62, 9961 9060 91, 9995 4413 08 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Post a Comment
0 Comments