ദല്‍ഹി:(www.evisionnews.in) രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് 74 പൈസയും ഡീസലിന് 1 രൂപ 30 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ രൂപയുമായുള്ള ഡോളറിന്റെ വിനിമയനിരക്കില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ധനവിലയില്‍ കുറവു വരുത്തുന്നതെന്ന് ഇന്ത്യന്‍ ഒയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ദ്ധിച്ചിരുന്നു. ആഗോള എണ്ണവിലയും വിദേശനാണ്യ വിനിമയ നിരക്കും വിലയിരുത്തി എല്ലാമാസവും പെട്രോള്‍വില വര്‍ധിപ്പിക്കാറുണ്ട്. ഡീസല്‍ വില എല്ലാ മാസവും അന്‍പതു പൈസ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ എണ്ണകമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇറക്കുമതിയിലെ നഷ്ടം മറികടക്കാനായിരുന്നു ഇത്തരത്തില്‍ ക്രമേണ വില കൂട്ടാന്‍ അനുമതി നല്‍കിയത്.
ഇന്ധനവില കുറച്ചു
19:28:00
0

Post a Comment
0 Comments