കൊല്ലം: (www.evisionnews.in) പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം അറിയിച്ചു. ദുരന്തത്തിന്റെ ഇരകളുടെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം താനും പങ്കു ചേരുന്നതായും ദൈവം കരുത്ത് നല്‍കട്ടേയെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിനും ജനങ്ങള്‍ക്കും സമാധാനവും ദുഖം സഹിക്കാനുള്ള കരുത്തും ഉണ്ടാവട്ടേയെന്നും പോപ്പ് ആശംസിച്ചു. ദുരന്തത്തില്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും അനുശോചനം അറിയിച്ചു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിളിച്ച് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിന്റെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഇവര്‍ക്ക് ദൈവം ശക്തി നല്‍കട്ടേയെന്നും വിരാട് കോഹ്ലിയും അറിയിച്ചു.
കൊല്ലത്തുണ്ടായ ദുരന്തത്തിന്റെ വേദനയില്‍ താനും പങ്കു ചേരുന്നുവെന്നാണ് സച്ചിന്‍ കുറിച്ചത്. ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഈയൊരു മഹാദുരന്തത്തെ നേരിടാനുള്ള ശക്തി ദൈവം നല്‍കട്ടെയെന്നും സച്ചിന്‍ പ്രതികരിച്ചു.
keywords: francis-pope-sad-wish-paravoor-tragedy
Post a Comment
0 Comments