തൃക്കരിപ്പൂര്‍: (www.evisionnews.in) തൃക്കരിപ്പൂരില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടുമുതല്‍ പത്തുവയസുവരെയുള്ള 30 കുട്ടികളെയാണ് ആദ്യബാച്ചില്‍ ഉള്‍പ്പെടുത്തുക. വര്‍ഷം 170 പരിശീലന ദിനമുണ്ടാവും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മാനദണ്ഡമനുസരിച്ചാണ് പരിശീലനം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകാരമുള്ള പരിശീലകരുടെ സേവനവും ലഭ്യമാക്കും. അക്കാദമി കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തു.
ആദ്യ ബാച്ചിലെ അഞ്ച് കുട്ടികള്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. രണ്ടുവര്‍ഷമാണ് പരിശീലന കാലാവധി. രണ്ടാംഘട്ടത്തില്‍ പത്തുമുതല്‍ 12 വയസുവരെയുള്ളവരെ പരിശീലിപ്പിക്കും. 170 മുതല്‍ 180 ദിവസത്തെ പരിശീലനം നല്‍കുന്നതിനൊപ്പം മൂന്ന് വര്‍ഷത്തിനകം പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്‌ളബ്ബിന് രൂപം നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ ലീഗ് ഫുട്‌ബോളില്‍ നിന്നുള്‍പ്പെടെ കളിക്കാരെ കണ്ടെത്തും. അക്കാദമിയുടെ ലോഗോയും പ്രകാശനം ചെയ്തു.
വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ താരം എം മുഹമ്മദ് റാഫി, വ്യവസായി എന്‍ കെ പി അബ്ദുള്‍ അസീസ്, സി ദാവൂദ്, എം അഹമ്മദ് റാഷിദ്, വി പി പി ഷുഹൈബ്, എം മഹറൂഫ് എന്നിവര്‍ പങ്കെടുത്തു.
keywords: trikaripur-foot-ball-academy-comes
Post a Comment
0 Comments