Type Here to Get Search Results !

Bottom Ad

കാരിച്ചിയമ്മയുടെ കണിക്കലങ്ങള്‍ക്ക് വന്‍ ഡിമാന്റ്


കാഞ്ഞങ്ങാട്: (www.evisionnews.in) വിഷുവിന്റെ മാധുര്യമൂറുന്ന കണിക്കലങ്ങളുമായി കാരിച്ചിയമ്മ വീണ്ടും നഗരത്തിലെത്തി. മൂന്നു പതിറ്റാണ്ടുകളായി  എരിക്കുളത്തുനിന്നുണ്ടാക്കുന്ന കണിക്കലങ്ങളുമായാണ് കാരിച്ചിയമ്മ കാഞ്ഞങ്ങാട്ടെത്തുന്നത്. നൂറുരൂപ നിരക്കിലാണ് കലം വില്‍പന. 

ദിവസവും മുപ്പതിലധികം കലമാണ് ചെലവാകുന്നത്. സാധാരണ മണ്‍ചട്ടികളില്‍നിന്നും വായ്‌വട്ടം വലുതാക്കിയാണ് കണിക്കലം നിര്‍മിക്കുന്നത്. അരിയും കാരയപ്പ(ഉണ്ണിയപ്പം)വുമാണ് സാധാരണയായി കണിക്കലത്തിലിടുക. കലം വാങ്ങാന്‍ ആളുകളെത്തുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും എണ്ണത്തില്‍ കുറവ് സംഭവിക്കുന്നതായും കാരിച്ചിയമ്മ പറയുന്നു.

keywords: karichiyamma-vishu-pot-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad