കാഞ്ഞങ്ങാട്: (www.evisionnws.in) പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുറിയനാവിയില്‍ ബി.ജെ-പിസി.പി.എം സംഘട്ടനം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് സി.പി.എം പ്രവര്‍ത്തകരെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിഷുവിന് തലേന്ന് രാത്രിയാണ് സംഘട്ടനം.
സി.പി.എം പ്രവര്‍ത്തകരായ വിജേഷ് (24), സഹോദരന്‍ രാജേഷ് (20), രതീഷ് (28) എന്നിവര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകരായ നിധിന്‍ (22), സച്ചിന്‍ (21), സുകേഷ് (23), സുനില്‍ (35), രാഹുല്‍ (24), മനോജ് (25) എന്നിവര്‍ക്കാണ് പരിക്ക്. സി.പി.എം പ്രവര്‍ത്തകരായ വിജേഷ്, രതീഷ് എന്നിവര്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയിലും രാജേഷ് ജില്ലാ ആസ്പത്രിയിലും ചികിത്സയിലാണ്
keyword- firework-stunt
Post a Comment
0 Comments