Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; വെടിക്കെട്ട് ദുരന്ത ഇരകളെ കൊള്ളയടിച്ച് സ്വകാര്യ ആശുപത്രികള്‍


കൊല്ലം: (www.evisionnews.in) പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരോട് സ്വകാര്യ ആശുപത്രി അധികൃതര്‍ നടത്തിയ കണ്ണില്‍ ചോര ഇല്ലാത്ത ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി. കൊല്ലം, തിരുവന്തപുരം ജില്ലകളിലെ വിവിധ സ്വകാര്യ  ആശുപത്രികളില്‍ ചികിത്സ തേടിയ നൂറോളം പേരാണ് ചികിത്സ തേടിയവരുടെ നില ഗുരുതരമായി തുടരുമ്പോഴാണ് സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊള്ളയ്്കകിറങ്ങിയത്. 
പൊള്ളലേറ്റവര്‍ക്ക് തുടര്‍ ചികിത്സയ്ക്ക് മുന്‍കൂര്‍ പണം കെട്ടിവെയ്ക്കണമെന്നാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം. സ്വകാര്യ ആശുപത്രികളില്‍  ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയരുന്നു. ഇതിനാവശ്യമായ പണം സര്‍ക്കാര്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് സ്വകാര്യ ആശുപത്രി ഉടമകളുടെ ജനസമൂഹത്തോടുള്ള വെല്ലുവിളി. 
തിരുവന്തപുരം, കൊല്ലം ജില്ലകളിലെ ആറോളം സ്വകാര്യ ആശുപത്രികളാണ് പരിക്കേറ്റവരെ ചൂഷണം ചെയ്യുന്നതെന്ന് ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാല്‍ പറഞ്ഞു. 70ഓളം പേര്‍ തന്നെ വിളിച്ച് പരാതി പറഞ്ഞതായും 70000 രൂപ വരെ ഇവരില്‍ നിന്നും ഈടാക്കിയതായും എംഎല്‍എ പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയാതായും എംഎല്‍എ അറിയിച്ചു. 
അതിലിടെ ആശുപത്രി ബില്ലുകള്‍ യഥാസമയം സര്‍ക്കാര്‍ തന്നെ അടയ്ക്കുമെന്നും അതിനായി രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. രോഗികളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. സംഭവം സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.

keyword-fire-kollam



Tags

Post a Comment

0 Comments

Top Post Ad

Below Post Ad