തിരുവനന്തപുരം: (www.evisionnews.in) എഴുന്നള്ളത്ത് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആനയ്ക്ക് പാപ്പാന്മാരറിയാതെ പഴം നല്കിയശേഷം സെലഫിയെടുക്കാന് ശ്രമിച്ച യുവാവിനെ കൊമ്പന്‍ കുത്തിയോടിച്ചു. മലയാമഠം ദേവേശ്വരം ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയുടെ മുന്നില് നിന്ന് സെല്ഫിയെടുക്കാന് ശ്രമിച്ച ആറ്റിങ്ങല മാമം സ്വദേശി ശ്രീലാലിനാണ് (37) കുത്തേറ്റത്.
ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ ക്ഷേത്രപരിസരത്ത് വിശ്രമിക്കാന്തളച്ചിരുന്ന ആനയെയാണ് ശ്രീലാല പഴം നല്കി വശത്താക്കാന് ശ്രമിച്ചത്. സെലഫിയെടുക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ശ്രീലാലിനെ ആന കുത്തുകയായിരുന്നു. തുടയില്കുത്തേറ്റെങ്കിലും ശ്രീലാല രക്ഷപ്പെട്ടു. പാപ്പാന്മാര ഉറങ്ങിയ തക്കംനോക്കിയാണ് ഇയാള് ആനയുടെ അടുത്തെത്തിയത്. നിലവിളി കേട്ടെത്തിയ നാട്ടുകാരും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് ശ്രീലാലിനെ മെഡിക്കല്‌കോളേജ് ആശുപത്രിയിലെത്തിച്ചു. പുത്തന്‍കുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മോദിയെന്ന ആനയാണിത്.
keywords: elephant-self-attack-while-posing-photo

Post a Comment
0 Comments