കുമ്പള: (www.evisionenws.in) കുന്നിടിച്ച് മണ്ണ് കടത്ത് വ്യാപകമായതോടെ വൈദ്യുതി തൂണുകള് അപകടാവസ്ഥയിലായി. കുമ്പള പേരാല് കണ്ണൂര് റോഡിലാണ് കുന്നിടിക്കല് വ്യാപകമായത്. മൂന്നോളം വൈദ്യുതി തൂണുകളാണ് അപകടഭീഷണി മുഴക്കി ജനങ്ങളെ ഭീതിയിലാക്കിയത്.
കുന്നിടിച്ച് മണ്ണ്കടത്തുന്നത് തടയണമെന്ന് നാട്ടുകാര് നിരവധി തവണ അധികൃതര്ക്ക് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. അപകടം വിതക്കുന്ന വൈദ്യുതി തൂണുകള് മാറ്റിസ്ഥാപിക്കാന് കെ.എസ്. ഇ.ബിയും തയ്യാറാകാത്തതില് നാട്ടുകാര്ക്ക് ശക്തമായ പ്രതിഷേധമുണ്ട്. വൈദ്യുതി തൂണുകള് നിലംപൊത്തിയാല് വന് ദുരന്തമാണ് ഉണ്ടാകുകയെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
keywords: hill-raze-electric-posts-to-fall

Post a Comment
0 Comments