കാസര്‍കോട്:(www.evisionnews.in)നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അംഗീകൃത പ്രസ്സുകള്‍ അച്ചടിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരിലുളള നോട്ടീസുകള്‍, പാംലെറ്റ്‌സ്, പോസ്റ്ററുകള്‍ എന്നിവയുടെ മൂന്ന് കോപ്പികള്‍ അച്ചടി സ്ഥാപന ഉടമകള്‍ അച്ചടിച്ച് മൂന്ന്് ദിവസത്തിനകം
കാസര്‍കോട് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ മുമ്പാകെ ഹാജരാക്കണം. അത്തരം നോട്ടീസുകളില്‍ അച്ചടിക്കുന്ന പ്രസ്സ്, പബ്ലിഷര്‍ തുടങ്ങിയവയുടെ വിവരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 27 എ പ്രകാരമുളള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

Post a Comment
0 Comments