പാലകുന്ന്(www.evisionnews.in)ഈ തിരഞ്ഞെടുപ്പില്‍ കേരളജനത ഉറ്റുനോക്കുന്ന മത്സരം നടക്കുന്നത് ഉദുമ നിയോജക മണ്ഡലത്തിലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കുന്നില്‍ നടന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . വിജയസാധ്യതയുള്ള കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ സീറ്റ് ഉപേക്ഷിച്ചാണ് കെ സുധാകരന്‍ ഉദുമയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. പോരാട്ടവീര്യമുള്ള ഒരു നേതാവിനെയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഉദുമയിലെ വോട്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍ വഴി എംഎല്‍എമാര്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസിന് കാസര്‍ഗോഡ് ജില്ലയില്‍നിന്ന് എംഎല്‍എ ഉണ്ടായിട്ടില്ല. ആ കുറവ് പരിഹരിക്കാന്‍ വേണ്ടിയാണ് ഉദുമ മണ്ഡലം പിടിച്ചെടുക്കാന്‍ കെ സുധാകരനെ പാര്‍ട്ടി നിയോഗിച്ചത്- രമേശ് ചെന്നിത്തല പറഞ്ഞു.



Post a Comment
0 Comments