Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയില്‍ മത പ്രഭാഷണം ഏപ്രില്‍ 18 മുതല്‍ 24 വരെ


ചെര്‍ക്കള: (www.evisionnews.in)  ചെര്‍ക്കള മുഹമ്മദിയ്യ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴു  ദിവസത്തെ മതപ്രഭാഷണ പരമ്പരയും ദിക്‌റ് ദുആ മജ്‌ലിസും ഏപ്രില്‍ 18 മുതല്‍ 24 വരെ നടക്കും.

ഏപ്രില്‍ 18 ന് ഉച്ചയ്ക്ക് സി.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. വൈകിട്ട് 7ന് നടക്കുന്ന മത പ്രഭാഷത്തില്‍ അഷ്‌റഫ് അഷ്‌റഫി പാന്താവൂര്‍ പ്രഭാഷണം നടത്തും. ഏപ്രില്‍ 19, 20 തിയ്യതികളില്‍ ഇ.പി.അബൂബക്കര്‍ അല്‍ കാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 21 ന് ഷെമിസ് ഖാന്‍ നാഫിഈ തൊടുപുഴയും 22 ന് അഫ്‌സല്‍ ഖാസിമി കൊല്ലവും 23 ന് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും. സമാപന ദിവസമായ 24ന് ദിക്‌റ് ദആ മജ്‌ലിസിനു നേത്രത്വം നല്‍കിക്കൊണ്ട് ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തും.

keywords: cherkala-religious-vaaz-speech-muhammadiya-juma-masjid

Post a Comment

0 Comments

Top Post Ad

Below Post Ad