തിരുവനന്തപുരം; (www.evisionnews.in) പരവൂര്‍ ദുരന്തത്തില്‍ ഏതുതരം അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അടക്കം ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണ്. മന്ത്രിസഭാ ഉപസമിതി വ്യാഴാഴ്ച ദുരന്തസ്ഥലം സന്ദര്‍ശിക്കും. മന്ത്രിമാരായ ഷിബു ബേബിജോണ്‍, അടൂര്‍പ്രകാശ്, വി.എസ് ശിവകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് സംഭവസ്ഥലം സന്ദര്‍ശിക്കുന്നത്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും, അവരുടെ വീടിന്റെ ബാക്കി നിര്‍മാണ നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിനുശേഷം സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് സമ്പൂര്‍ണ വെടിക്കെട്ട് നിരോധനം വേണമെന്ന് ഡിജിപി സെന്‍കുമാര്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ നിരോധനം അപകടങ്ങള്‍ ഉണ്ടാകുന്നത് തടയുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. ഇക്കാര്യം അഡ്വക്കേറ്റ് ജനറലിനെ ഡിജിപിയുടെ ഓഫിസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നതിന് മുന്‍പാണ് പൊലീസ് വകുപ്പ് നിലപാട് വ്യക്തമാക്കിയത്.
keywords: cbi-inquiry-umman-chandy-welcomes-paravoor-fire-work-tragedy
Post a Comment
0 Comments