Type Here to Get Search Results !

Bottom Ad

പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി : ജില്ലാ കളക്ടര്‍


കാസര്‍കോട്:(www.evisionnews.in)പോളിംഗ് ഡ്യട്ടിയ്ക്കുളള ഉത്തരവ് ലഭിച്ചിട്ടും പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ഈ മാസം 21 വരെയാണ് പരിശീലനം. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ അതാത് പരിശീലന കേന്ദ്രത്തില്‍ കൃത്യമായി ഹാജരാവണം. അല്ലാത്ത പക്ഷം ജനപ്രാതിനിധ്യ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad