Type Here to Get Search Results !

Bottom Ad

സ്നേഹസ്മൃതി 2016 : സുധാകരനും ലീഗ് നേതാക്കളും ദുബായിലേക്ക്‌


അബുദാബി:(www.evisionnews.in) ഉദുമ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ദുബൈയിലേക്ക് . ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന കല്ലട്ര അബ്ദുൾ ഖാദർ ഹാജി അനുസ്മരണ സമ്മേളനത്തിലും അവാർഡ് ദാനച്ചടങ്ങിലും മുഖ്യാതിഥിയായി എത്തുന്ന കെ സുധാകരൻ നിരവധി തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങളിൽ പങ്കെടുക്കും. 
21 ന് അബുദാബി ഉദുമ മണ്ഡലം കെഎംസിസിയുടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ സുധാകരൻ പങ്കെടുക്കും. രാത്രി എട്ട് മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. യുഡിഎഫിന്റെയും കെഎംസിസിയുടെയും മുതിർന്ന നേതാക്കന്മാർ ഈ ചടങ്ങിൽ പങ്കെടുക്കും. 
ഷാർജയിൽ കണ്ണൂർ, കാസർഗോഡ് യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുന്ന കെ സുധാകരൻ ഉദുമയിലെ വോട്ടർമാരുമായി സംവദിക്കും. കാസർഗോഡ് ജില്ലയിലെ മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളെയും ഒരുമിപ്പിക്കുന്ന കാസർഗോഡ് ജില്ലാ യുഡിഎഫ് കൺവെൻഷൻ ഒഐസിസി കണ്ണൂർ, കാസർഗോഡ് ജില്ലാ കമ്മറ്റികളാണ് സംഘടിപ്പിക്കുന്നത്. 22ന് രാവിലെ 9ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി നടക്കുന്നത്. 
കൺവെൻഷനുശേഷം 11.30തോടെ പച്ചക്കറി, റോല മാർക്കറ്റുകൾ സന്ദർശിക്കുന്ന കെ സുധാകരൻ   ഉദുമ നിവാസികളുമായി സംവദിക്കും. കെഎംസിസി സംഘടിപ്പിക്കുന്ന ഉച്ചവിരുന്നിലും പങ്കെടുക്കും. 
ചടങ്ങുകളിൽ പ്രവാസി സംഘടനകളുടെയും കെഎംസിസിയുടെയും യുഡിഎഫിന്റെയും മുതിർന്ന നേതാക്കന്മാർ പങ്കെടുക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad