Type Here to Get Search Results !

Bottom Ad

ജില്ലാവിദ്യാഭ്യാസ വികസന വേദി എഡ്യൂഫെസ്റ്റും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു


കാസര്‍കോട്:(www.evisionnews.in) ജില്ലാവിദ്യാഭ്യാസ വികസന വേദി എഡ്യൂഫെസ്റ്റും കരിയര്‍ ഗൈഡന്‍സ് ക്ലാസും ശ്രദ്ധേയമായി. കാസര്‍കോട് ഗവ. കോളേജില്‍ ശനിയാഴ്ച രാവിലെ ഹൈദ്രബാദ് ദേശീയ സമുദ്ര വിവര സേവന കേന്ദ്രം(ഇന്‍കോയിസ്) വകുപ്പ് മേധാവി ഡോ. ടി എം ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ സീനിയര്‍ സൈന്റിസ്റ്റാണ് ചെമ്മനാട് സ്വദേശിയായ ബാലകൃഷ്ണന്‍. വേദി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷനായി.
കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രഗത്ഭന്‍ ഡോ. ടി പി സേതുമാധവന്റെ ക്ലാസ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗണുകരമായി. ഉദ്ഘാടന ചടങ്ങില്‍ വേദി ജനറല്‍ കണ്‍വീനര്‍ എം ഒ വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ പി എ ശിവരാമകൃഷ്ണന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണിജോസഫ്, ചേമ്പര്‍ ഓഫ്‌കൊമേഴ്‌സ കണ്‍വീനര്‍ മുജീബ് അഹമ്മദ്, കോളേജ് പിടിഎ വൈസ് പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ഴചയര്‍മാന്‍ പ്രൊഫ. വി ഗോപിനാഥന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഫറൂഖ്കസ്മി നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളായിരുന്നു ഫെസ്റ്റിലെ പ്രധാന ആകര്‍ഷണം.

Post a Comment

0 Comments

Top Post Ad

Below Post Ad