ഉദുമ: (www.evisionnews.in) ബീവറേജസിന്റെ വില്‍പ്പനശാല പൂട്ടിയാലും ഉദുമ പള്ളത്തും പരിസരത്തും മദ്യവില്‍പ്പന ഇരട്ടിച്ചതായി നാട്ടുകാരുടെ പരാതി നലനില്‍ക്കെ കഴിഞ്ഞ ദിവസം വില്‍പനയ്ക്കുകൊണ്ടുവന്ന ആറ് ലിറ്റര്‍ വിദേശ മദ്യവും 10 കുപ്പി ബിയറും പോലീസ് പിടിച്ചെടുത്തു. മദ്യ വില്‍പനക്കാരനായ യുവാവ് പോലീസ് പിടിയില്‍നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പൂട്ടിയിട്ട ബീവറേജ് മദ്യശാലയ്ക്ക് സമീപം വില്‍പനയ്ക്കുകൊണ്ടുവന്ന മദ്യമാണ് പിടിയിലായത്. ഉദുമ കിഴക്കേവീട്ടിലെ ജയന്‍ ആണ് പോലീസ് പിടിയില്‍നിന്നും രക്ഷപ്പെട്ടത്. ജയനെതിരെ പോലീസ് കേസെടുത്തു. സര്‍ക്കാരിന്റെ പുതിയ ബാര്‍ നയത്തിന്റെ ഭാഗമായാണ് ജില്ലയിലെ പ്രമുഖ ഔട്ട്‌ലെറ്റായ പള്ളത്തെ കട പൂട്ടിയത്. ഇതേ തുടര്‍ന്ന് ഉദുമയിലെ ഉപഭോക്താക്കള്‍ കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ഔട്ടലെറ്റുകളിലേക്കാണ് ഒഴുകുന്നത്. ഇതിനുപുറമെയാണ് ഉദുമയിലും പരിസരങ്ങളിലും സമാന്തര വില്‍പ്പന തകര്‍ക്കുന്നത്.
keywords: beverage-uduma-police-capture-beer

Post a Comment
0 Comments