Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് ആദര്‍ശ സമ്മേളനം നൂറുല്‍ ഉലമ സ്‌ക്വയറില്‍


കാസര്‍കോട്:(www.evisionnews.in) എസ്.വൈ.എസ് ജില്ലാ കമ്മറ്റി തൃക്കരിപ്പൂര്‍ ചേന്തരയില്‍ ഈ മാസം 23 ന് സംഘടിപ്പിക്കുന്ന ജില്ലാ ആദര്‍ശ സമ്മേളനത്തില്‍ ജനങ്ങളെ വരവേല്‍ക്കാന്‍ വിശാലമായ നഗരിയൊരുങ്ങുന്നു.
അരനൂറ്റാണ്ടു കാലം സുന്നി പ്രസ്ഥാനത്തിന് ധീര നേതൃത്വം നല്‍കിയ നൂറുല്‍ ഉലമ എം.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെ അനുസ്മരിച്ച് സമ്മേളന നഗരിക്ക് നൂറുല്‍ ഉലമ സ്‌ക്വയര്‍ എന്ന് നാമകരണം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരാണ് നഗരി നാമകരണം നിര്‍വ്വഹിച്ചത്. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, ഫിനാന്‍സ് സെക്രട്ടറി പി.ബി ബശീര്‍ പുളിക്കൂര്‍, സക്കരിയ്യാ ഫൈസി, മുഹമ്മദ് പേരാല്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഡോ. മൊയ്തീന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ആദര്‍ശ സമ്മേളന മുന്നോടിയായി ഈ മാസം 22ന് വെള്ളിയാഴ്ച എട്ടിക്കുളം താജുല്‍ ഉലമ മഖാമിലും ദേളി സഅദിയ്യയില്‍ നൂറില്‍ ഉലമ മഖാമിലും കൂട്ട സിയാറത്ത് നടക്കും. താജുല്‍ ഉലമ മഖാമില്‍ നിന്നും കൊണ്ട് വരുന്ന പതാക അന്ന് വൈകിട്ട് അഞ്ച് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം ഉയര്‍ത്തും.
23ന് ഉച്ചക്ക് ഒരു മണി മുതല്‍ 3.30 വരെ തൃക്കരിപ്പൂര്‍ മുജമ്മഇല്‍ ജില്ലാ ദഅ്‌വാ സമ്മേളനം നടക്കും. 4 മണിക്ക് ആദര്‍ശ വിളംബരവും 4.30ന് ചന്തരയില്‍ പൊതു സമ്മേളനവും ആരംംഭിക്കും. കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി, റഹ്മത്തുല്ലാഹ് സഖാഫി എളമരം എന്നിവര്‍ ആദര്‍ശ പ്രഭാഷണം നടത്തും.
സമ്മേളന പ്രചരണ ഭാഗമായി ഈ മാസം 19,20 തിയ്യതികളില്‍ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ സോണുകളില്‍ സന്ദേശ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad